Share this Article
News Malayalam 24x7
കൊച്ചിയിൽ പൊലീസിന് നേർക്ക് യുവാക്കളുടെ ആക്രമണം; സിഐയ്ക്ക് പരിക്ക്
വെബ് ടീം
posted on 30-05-2026
1 min read
ci

കൊച്ചിയിൽ പൊലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം. ആക്രമണത്തിൽ സർക്കിൾ ഇൻസ്പെക്ടർക്ക് പരിക്കേറ്റു. മദ്യപിച്ച് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴായിരുന്നു യുവാക്കൾ പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

തൃക്കാക്കര സിഐയുടെ കൈക്ക് പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.മരോട്ടിച്ചുവട് ഉണ്ണിച്ചിറയിലാണ് സംഭവം നടന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന യുവാക്കളാണ് പ്രശ്നമുണ്ടാക്കിയത്. ശനിയാഴ്ച്ച പുലർച്ചയോടെയാണ് സംഭവം.

മാളിലെ ജീവനക്കാരായ അഞ്ച് പേർ ഒന്നിച്ച് വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലാണ് പോലീസ് എത്തിയത്. യുവാക്കൾ തമ്മിൽ മദ്യപിച്ച് തർക്കമായതോടെ ഫ്ലാറ്റിലെ കെയർടേക്കർ പോലീസിനെ അറിയിക്കുകയായിരുന്നു. മദ്യലഹരിയിൽ യുവാക്കൾ പോലീസിനോട് തട്ടിക്കയറി. സിഐയെ ആക്രമിച്ച അഞ്ച് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories