Share this Article
News Malayalam 24x7
അപൂർവ ഇനം പാമ്പ് കടിച്ചു, രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; ഒന്നാം ക്ലാസുകാരൻ ആശുപത്രിയിൽ മരിച്ചു
വെബ് ടീം
posted on 04-06-2026
1 min read
snake bite

മലപ്പുറം:  അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കുട്ടി.കൊണ്ടോട്ടി കിഴിശ്ശേരിയില്‍ മങ്കട മേലെ അരിപ്ര പാലക്കല്‍ നൗഫലിന്റെ മകന്‍ നസല്‍ (7) ആണ്  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. അരിപ്ര മേല്‍മുറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നസല്‍.

ദിവസങ്ങള്‍ക്കു മുമ്പ് പാമ്പ് കടിയേറ്റ് കുറച്ചു ദിവസങ്ങളായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു.കൊണ്ടോട്ടി കിഴിശ്ശേരിയിലുള്ള ഉമ്മയുടെ വീട്ടില്‍ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പുലര്‍ച്ചെ കുട്ടി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്.

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചത്. ഈ പ്രത്യേക വിഭാഗത്തില്‍പ്പെട്ട പാമ്പുകളുടെ വിഷത്തിനുള്ള ആന്റിവെനം (വിഷസംഹാരി) നിലവില്‍ ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. പുറത്തു നിന്നും ആന്റിവെനം കൊണ്ടുവരാന്‍ തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കെ കുട്ടി മരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories