Share this Article
News Malayalam 24x7
പൊതുസ്ഥലത്ത് സിറിഞ്ച് കൊണ്ട് യുവാക്കളുടെ രാസലഹരി ഉപയോഗം, വിഡിയോ പൊലീസിന് അയച്ച് ഉണ്ണി മുകുന്ദന്‍, നടപടി,അഭിനന്ദനം
വെബ് ടീം
posted on 05-06-2026
1 min read
unni mukundan

പെരുമ്പാവൂരിൽ പൊതുസ്ഥലത്ത് വച്ച്  രാസലഹരി സിറിഞ്ച് കൊണ്ട് കുത്തിവച്ച്  ഉപയോഗിച്ച ഇതരസംസ്ഥാനക്കാർ പിടിയിൽ. രാസലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ  വോഗ്ലർ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ നിരവധി ആളുകളാണ്  ഷെയർ ചെയ്തത്. നടൻ ഉണ്ണി മുകുന്ദൻ ഇത് പൊലീസിന് അയക്കുകയായിരുന്നു.

വിഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇന്നലെ പ്രതികളായ രണ്ട് അസം സ്വദേശികളെ പിടികൂടി. അനമുൽ ഹഖ്, അസറുൽ  ഇസ്ലാം എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പിടികൂടുമ്പോൾ ഇവരുടെ കൈവശം 6 ബോട്ടിൽ ഹെറോയിനുമുണ്ടായിരുന്നു.

ഇവർ പിടിയിലായ വിവരം  പൊലീസ് ഉണ്ണി മുകുന്ദനെ അറിയച്ചതോടെ കേരള പൊലീസിന്  നന്ദി അറിയിച്ചുള്ള പോസ്റ്റും ഉണ്ണി മുകുന്ദൻ പങ്കുവെച്ചു. പൊലീസിൻ്റെ ലഹരിക്കെതിരായ പോരാട്ടത്തിൽ ഒപ്പം ചേർന്ന ഉണ്ണി മുകുന്ദനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അഭിനന്ദിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories