Share this Article
News Malayalam 24x7
മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ 62കാരിയ്ക്ക് പരിക്ക്
വെബ് ടീം
1 hours 6 Minutes Ago
1 min read
WILD ELEPHANT

മലപ്പുറം കരുളായിൽ കാട്ടാന ആക്രമണത്തിൽ 62കാരിയ്ക്ക് പരിക്ക്. കരുളായി സ്വദേശി സൈനബ(62)ക്കാണ് പരിക്കേറ്റത്. മലപ്പുറം കരുളായിശങ്കരൻകോട് പ്ലാന്റേഷനിലാണ് സംഭവം. പരുക്കേറ്റ സൈനബയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനമേഖലയിൽ തേക്ക് തൈകൾ വെച്ചു പിടിപ്പിക്കുന്ന ജോലിക്കിടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കാട്ടാന ആക്രമണത്തിൽ വാരിയെല്ലിനാണ് പരിക്കേറ്റത്. സൈനബയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സൈബനക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.

ഇന്ന് വയനാട് തിരുനെല്ലി കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories