Share this Article
News Malayalam 24x7
വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന കമ്മിറ്റിയില്‍ വി ശിവന്‍കുട്ടി പങ്കെടുത്തില്ല
വെബ് ടീം
posted on 10-06-2026
1 min read
v joy

തിരുവനന്തപുരം: വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി. ജില്ലാ കമ്മിറ്റി യോഗമാണ് വി ജോയിയെ തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റി നിര്‍ദേശം ജില്ലാ സെക്രട്ടറിയേറ്റും അംഗീകരിക്കുകയായിരുന്നു. മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ വി ശിവന്‍കുട്ടി സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തില്ല.എംഎല്‍എ ആയ ആള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് വി ശിവന്‍കുട്ടിയുടെ നിലപാട്. സിപിഐഎമ്മിന്റെ സംഘടനാ രീതി അതല്ലെന്നും വിമര്‍ശനം ഉന്നയിച്ചിരുന്നു.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തില്‍ നിന്നും വീണ്ടും മത്സരിച്ച സാഹചര്യത്തിലായിരുന്നു വി ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നത്. പകരം സെക്രട്ടറിയായി രാജ്യസഭാ എം പി എ എ റഹീമിന് സിപിഐഎം ചുമതല നല്‍കിയിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന ഘട്ടത്തില്‍ ജില്ലാ സെക്രട്ടറി ആയതിനാല്‍ ജോയി സിറ്റിംഗ് സീറ്റായ വര്‍ക്കലയില്‍ മത്സരിക്കേണ്ടെന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ജോയ് മത്സരിച്ചില്ലെങ്കില്‍ വര്‍ക്കല സീറ്റ് നഷ്ടപ്പെടുമെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വി ജോയ് വര്‍ക്കലയില്‍ മത്സരിക്കുന്നതും ജില്ലാ സെക്രട്ടറിയുടെ ചുമതല ഒഴിയുന്നതും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories