Share this Article
News Malayalam 24x7
തിരുവനന്തപുരത്തും ഷിഗെല്ല രോഗബാധ. മൂന്ന് കുട്ടികൾക്ക് സ്ഥിരീകരിച്ചു
വെബ് ടീം
7 hours 56 Minutes Ago
1 min read
SHIGELLA

തിരുവനന്തപുരത്തും ഷിഗെല്ല രോഗബാധ. മൂന്ന് കുട്ടികൾക്കാണ് രോഗം. തോന്നക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവടങ്ങളിലാണ്‌ രോഗബാധ.മൂന്ന് പേരുടെയും നില തൃപ്തികരം.

നേരത്തെ കൊല്ലം ജില്ലയിൽ ഷി​ഗെല്ല സ്ഥിരീകരിച്ചിരുന്നു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷി​ഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ 3 കുട്ടികൾക്കാണ് രോ​ഗം പടർന്നത്. രോഗലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം നാല്പതിലധികം ആയി


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories