Share this Article
News Malayalam 24x7
പൊലീസ് ക്വാർട്ടേഴ്‌സിൽ എസ്.എച്ച്.ഒയെ മരിച്ച നിലയിൽ കണ്ടെത്തി
വെബ് ടീം
posted on 11-06-2026
1 min read
sho

തൃശൂർ: മാള സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. എസ്.എച്ച്.ഒ. ആർ. രാജേഷിനെ(46) ആണ് പോലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ്. രാജേഷ് രണ്ടുദിവസമായി അവധിയിലായിരുന്നു.

ഇന്നലെ ഉച്ചയ്ക്കാണ് ക്വാർട്ടേഴ്‌സിലെത്തിയത്.ഇന്നുരാവിലെ ക്വാർട്ടേഴ്‌സ് തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ക്വാർട്ടേഴ്‌സ് സ്ഥലത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ രാജേഷിനെ കണ്ടിരുന്നു. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ സ്ഥലത്തെത്തി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories