Share this Article
News Malayalam 24x7
പ്രണയാഭ്യർഥന നിരസിച്ചതിന് 16കാരിയെ കുത്തി; പ്രതി പിടിയിൽ
വെബ് ടീം
posted on 16-06-2026
1 min read
sahad

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിനു പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച യുവാവ് പിടിയിൽ. നെടുവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ കന്യാകുളങ്ങര സ്വദേശിനിക്കാണു കുത്തേറ്റത്. പനവൂര്‍ സ്വദേശി സഹദ് (21) നെ പൊലീസ് പിടികൂടി.ഫോൺ ഓഫ് ചെയ്തു ഒളിവിൽ പോയ സഹദിനെ അതി സാഹസികമായാണ് പൊലീസ് പിടികൂടിയത്.

പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തു കാത്തുനിന്ന സഹദ് കത്തി കൊണ്ടു കുത്തിയ ശേഷം കാറില്‍ കടന്നു കളഞ്ഞു. എതിർവശത്തുണ്ടായിരുന്ന വാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മുഖത്തും കഴുത്തിനുമാണ് കുത്തേറ്റത്. കഴുത്തിനു പുറകിലെ കുത്ത് ആഴത്തിലുള്ളതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories