Share this Article
News Malayalam 24x7
വീടിന് തീപിടിച്ചത് അറിഞ്ഞില്ല; ഉറങ്ങിക്കിടന്നയാൾ മരിച്ചു
വെബ് ടീം
posted on 25-06-2026
1 min read
RAJU

വണ്ടൂർ: വീടിന് തീപിടിച്ചത് അറിയാതെ ഉള്ളിൽ ഉറങ്ങിക്കിടന്നയാൾ മരിച്ചു. മലപ്പുറം വണ്ടൂർ പൂങ്ങോട് ദേശി പുള്ളിപ്പാടത്ത് കൊടുകൻ രാജുവാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീടിന് തീപിടിച്ചത്. രാജു തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. അയൽവാസികൾ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories