Share this Article
News Malayalam 24x7
15 ലക്ഷം രൂപ വില മതിക്കുന്ന 5 കിലോ മുർഷുണ്ടി കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
വെബ് ടീം
posted on 13-07-2026
1 min read
 Murshundi cannabis

പൂത്തോൾ: 15 ലക്ഷം രൂപ വില മതിക്കുന്ന 5 കിലോ മുർഷുണ്ടി കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. തൃശൂർ പൂത്തോൾ പി ആൻഡ് ടി ക്വാർട്ടേഴ്സിന്  സമീപം വച്ചാണ്  സഞ്ജീബ് മഹാകൂർ എന്ന ഒഡീഷ സ്വദേശിയെ പിടികൂടിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ തൃശ്ശൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥിരമായി കഞ്ചാവ് വിതരണം നടത്താറുണ്ടെന്നും ഒരു ട്രിപ്പ്‌ കഞ്ചാവ് കൊണ്ട് വന്ന് കൊടുക്കുന്നതിനു 10000 രൂപ പ്രതിഫലം കിട്ടുമെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

പ്രതിയിൽ നിന്ന്  പിടിച്ചെടുത്ത മുന്തിയ ഇനം കഞ്ചാവ് മാർക്കറ്റിൽ 15 ലക്ഷം വിലവരുന്നതാണ് എന്ന് എക്സൈസ് ഇൻസ്‌പെക്ടർ  സിജോ അറിയിച്ചു. എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തൃശ്ശൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories