Share this Article
News Malayalam 24x7
വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു,മുഖത്തും, ചെവിയിലും, തലയ്ക്കും കയ്യിലും കടിയേറ്റു
വെബ് ടീം
posted on 18-07-2026
1 min read
dog

ഒതുക്കുങ്ങല്‍: തെരുവുനായ ആക്രമണത്തിൽ സംസ്ഥാനത്ത് കുഞ്ഞുങ്ങൾക്ക് ഗുരുതര പരിക്ക്. മലപ്പുറത്തും പത്തനംതിട്ടയിലും കാസർഗോഡുമാണ്‌ തെരുവുനായ ആക്രമണം. മലപ്പുറത്തു തെരുവുനായ ആക്രമണത്തില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. മലപ്പുറം ഒതുക്കുങ്ങല്‍ തൊടുവത്തു പറമ്പിലാണ് വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടില്‍ കയറി നായ കടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.കുട്ടിയുടെ മുഖത്തും, ചെവിയിലും, തലയ്ക്കും കയ്യിലും കടിയേറ്റു. കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ മറ്റു രണ്ടു പേര്‍ക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്.

പത്തനംതിട്ടയിൽ  വീടിൻ്റെ മുറ്റത്ത്  സഹോദരനനോപ്പം കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒന്നര വയസുകാരനെ തെരുവുനായ ആക്രമിച്ചു. മൂന്നിലധികം തെരുവുനായ്ക്കൾ  കുട്ടിയെ കടിച്ചുകൊണ്ട് വീടിൻറെ സമീപത്തെ ഓടയിൽ ഇട്ടു.ഒപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുകാരൻ ഓടി രക്ഷപ്പെട്ടു.അടൂർ ഏഴംകുളം പ്ലാന്റേഷൻ മുക്കിലാണ് സംഭവം

കാസര്‍കോടും തെരുവുനായ ആക്രമണത്തില്‍ ഒന്നര വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. കളിക്കുന്നതിനിടെ കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories