Share this Article
News Malayalam 24x7
ഫയർഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മൂന്നു വണ്ടികളിൽ ഇടിച്ചു മറിഞ്ഞു; ഉദ്യോഗസ്ഥന് ദാരുണാന്ത്യം
വെബ് ടീം
9 hours 45 Minutes Ago
1 min read
FIRE FORCE

പത്തനംതിട്ട:  ശബരിമല ഡ്യൂട്ടിക്ക് പോവുകയായിരുന്ന ഫയർഫോഴ്സ് വാഹനം മറിഞ്ഞ് ഉദ്യോഗസ്ഥൻ മരിച്ചു. തുലാപ്പള്ളി - ആലപ്പാട് ജംക്‌ഷനിൽ ആണ് അപകടം. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രഞ്ജിത്ത് കുമാറാണ് (39) മരിച്ചത്. കൊല്ലം ആയൂർ സ്വദേശിയാണ്.ശബരിമലയിൽ സ്പെഷൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു.

അപകടത്തിൽ, തമിഴ്നാട്ടിൽനിന്നു ശബരിമലയിലേക്ക് വന്ന തീർഥാടകരുടെ വാഹനം പൂർണമായും തകർന്നു. വനം വകുപ്പിന്റെ വാഹനത്തിലും മറ്റൊരു ജീപ്പിലും ഫയർഫോഴ്സ് വാഹനം ഇടിച്ചു. നിർത്തിയിട്ടിരുന്ന ഈ വാഹനങ്ങളിൽ ആരുമില്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories