Share this Article
News Malayalam 24x7
ഏക മകന്റെ അകാലമരണത്തിൽ മനോവിഷമം, ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ
വെബ് ടീം
10 hours 39 Minutes Ago
1 min read
sanjeev

കൊച്ചി: ഏക മകന്റെ അകാലമരണം തളർത്തിയ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. വൈപ്പിൻ ഞാറയ്ക്കൽ കളത്തിപ്പറമ്പിൽ സഞ്ജീവ് (70) ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്.ഇവരുടെ ഏക മകൻ സിജോയ് ഏതാനും വർഷം മുമ്പ് അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇരുവരും കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു എന്നാണ് വിവരം.

ഒരു വർഷം മുൻപ് കൈയിലെ ഞരമ്പ് മുറിച്ച് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് ആശുപത്രി വിട്ടത്.സഹോദരൻ എല്ലാ ദിവസവും സഞ്ജീവിനോട് വിവരങ്ങൾ അന്വേഷിക്കുമായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനിടെയാണ്, ഇന്ന് രാവിലെ ഒൻപത് മണിയോടെ വീട്ടിൽ എത്തണമെന്ന് സഞ്ജീവ് സഹോദരനെ വിളിച്ച് പറഞ്ഞത്.സഹോദരൻ ഇന്ന് രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിയിച്ചതിനെ തുടർന്ന് അയൽവാസി വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. വീടിന്റെ മുൻവാതിൽ തുറന്ന നിലയിൽ ആയിരുന്നു. വീടിന്റെ മുൻവശത്തുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞാറയ്ക്കൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories