Share this Article
News Malayalam 24x7
നഗരസഭ ചെയർമാൻ മർദനമേറ്റ് ആശുപത്രിയിൽ; കായംകുളം നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി
വെബ് ടീം
9 hours 53 Minutes Ago
1 min read
SARATHLAL

കായംകുളം നഗരസഭ കൗൺസിൽ യോഗത്തിനിടെ കയ്യാങ്കളി. മർദനമേറ്റ നഗരസഭ ചെയർമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജൻഡയിൽ ഉൾപ്പെടാത്ത വിഷയം ഉന്നയിച്ച് എൽഡിഎഫ് കൗൺസിലർമാർ സഭാ നടപടികൾ അലങ്കോലപ്പെടുത്തുകയും ചെയർമാന്റെ ഡയസ്സിൽ കയറി നഗരസഭ ചെയർമാൻ ശരത് ലാൽ ബെല്ലാരിയെ മർദിക്കുകയുമായിരുന്നുവെന്ന് യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. ചെയർമാൻ ഉൾപ്പടെ നാല് പേർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്സം.ഭവത്തിൽ യുഡിഎഫ് പ്രതിഷേധിച്ചു.

നഗരസഭ 40-ാം വാർഡിൽ പ്രവർത്തിക്കുന്ന 51-ാം നമ്പർ അങ്കണവാടി 2-ാം വാർഡിലേക്ക് മാറ്റണമെന്ന ആവശ്യം എൽഡിഎഫ് മെമ്പർന്മാർ ഉന്നയിച്ചതാണ് സംഘർഷത്തിന്റെ തുടക്കം. ചെയർമാനെ രക്ഷിക്കാൻ സമീപത്ത് എത്തിയ യുഡിഎഫ് കൗൺസിലർന്മാരായ മിനി അച്ഛൻകുഞ്ഞ്, ബിജു നസറുള്ള, സുമയ്യ എന്നിവർക്കും മർദനമേറ്റുവെന്നാണ് റിപ്പോർട്ട്  . ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories