Share this Article
News Malayalam 24x7
നാടൊന്നാകെ തെരഞ്ഞു, വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി
വെബ് ടീം
posted on 22-07-2026
1 min read
NIGAM

കോഴിക്കോട്: കഴിഞ്ഞ മൂന്നുദിവസമായി വിലങ്ങാട് കൂളിക്കാവ് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ്‌ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ മുതൽ പുഴയിൽ നാട്ടുകാർ നടത്തിയ  തിരച്ചിലിനൊടുവിലാണ് ഗ്യാസ് ഗോഡൗണിന് സമീപത്തുനിന്ന് നിഗം കുമാറി(19)ന്റെ മൃതദേഹം കണ്ടെത്തിയത്.

ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, പോലീസ് എന്നീ സേനകൾക്ക് പുറമെ നരിപ്പറ്റ, വാണിമേൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ യുവജന സംഘടനാ പ്രവർത്തകരും വ്യാപാരികളും രാവിലെ മുതൽ തിരച്ചിലിന് ഇറങ്ങിയിരുന്നു. പത്തരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories