Share this Article
News Malayalam 24x7
ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം; ജനവാസ മേഖലയില്‍ നിന്നും മാറ്റും
Kozhikode Thamarassery Fresh Cut Waste Processing Plan

കോഴിക്കോട് താമരശ്ശേരിയിലെ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 'ഫ്രഷ് കട്ട്' അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് കൂടുതല്‍ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തയ്യാറാണെന്ന് അറിയിച്ച് പ്ലാന്റ് ഉടമകള്‍. സര്‍ക്കാരിന്റെ സഹകരണത്തോടെ മറ്റൊരു സ്ഥലം കണ്ടെത്താനാണ് നീക്കം. പ്ലാന്റ് വീണ്ടും തുറന്നുപ്രവര്‍ത്തിച്ചാല്‍ പ്രതിഷേധം ശക്തമാക്കുമെന്ന നാട്ടുകാരുടെ മുന്നറിയിപ്പും, പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടും കണക്കിലെടുത്താണ് മാനേജ്മെന്റിന്റെ തീരുമാനം. ദുര്‍ഗന്ധം മൂലവും പുഴയിലേക്ക് മാലിന്യം തള്ളുന്നത് വഴിയും ജനജീവിതം ദുസ്സഹമായതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ ദീര്‍ഘനാളായി സമരരംഗത്തിറങ്ങിയത്. നിലവില്‍ ശക്തമായ ജനകീയ പ്രതിഷേധം മൂലം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories