Share this Article
പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് യുവാവ് മരിച്ചു
വെബ് ടീം
posted on 28-08-2026
1 min read
PAYIPPADU

ഹരിപ്പാട്: പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവ് മരിച്ചു. പുന്നമട അവലൂക്കുന്ന് കൊറച്ചേരി കണ്ടത്തിൽ തോമസ് ജോസഫിന്റെ മകൻ എബിൻ തോമസ് (മത്തായി- 31) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഫിനിഷിങ് പോയിന്റിലെ പവലിയന് സമീപമായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം. മോട്ടോർ ബോട്ടിലെ ജീവനക്കാരനായിരുന്ന എബിൻ തോമസിന് ബോട്ടിലിരിക്കെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും 25 അടിയോളം താഴ്ചയുള്ള ആറ്റിലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories