Share this Article
News Malayalam 24x7
കൊടുവള്ളിയിലും വടകരയിലും വിദ്യാർഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു; മാനിപുരത്തെ 15കാരന്റെ മൃതദേഹം കണ്ടെത്തി; വടകരയിലും രണ്ട് വിദ്യാർഥികൾക്ക് ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം
വെബ് ടീം
17 hours 12 Minutes Ago
1 min read
drowned

കോഴിക്കോട് രണ്ടിടങ്ങളിലായി മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.  കൊടുവള്ളി മാനിപുരത്ത് 15കാരനാണ് പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. കൂട്ടത്തിലുണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും മാവൂർ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തി.

അതേസമയം, വടകരയിൽ രണ്ട് വിദ്യാർഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു മരിച്ചു . വടകര മണിയൂർ ചൊവ്വാ പുഴയിലാണ് ഒഴുക്കിൽപ്പെട്ടത്.  നബീൽ (19),സിനാൻ(12) എന്നിവരാണ് മുങ്ങി മരിച്ചത് .പുഴയിൽ കുളിക്കാനെത്തിയ നാല് പേർ ഒഴുക്കിൽപ്പെട്ടിരുന്നു.

അതേ സമയം  മലപ്പുറത്ത്  സഹോദരനൊപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം രാവിലെ പൊന്നാനിയിൽ കണ്ടെത്തി. കൊടുമുണ്ട മൂർക്കാൻകുഴി അബ്ദുൽ ഹക്കീമിന്റെ മകൻ സഅദ് (8) ആണ് മരിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories