Share this Article
News Malayalam 24x7
തൊടുപുഴ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ; നടപടി ഫേസ്ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പങ്കുവെച്ച സംഭവത്തിൽ
വെബ് ടീം
12 hours 46 Minutes Ago
1 min read
THODUPUZHA GRADE SI

തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. വിജേഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഫേസ്ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പങ്കുവെച്ച സംഭവത്തിൽ ആണ് നടപടി. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ തീരുമാനിക്കുകയും അന്വേഷണ ചുമതല മൂന്നാർ ഡിവൈഎസ്പിയെ ഏൽപ്പിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു. ഒരു പ്രത്യേക മതവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ അതീവ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് പോലീസ് അറിയിച്ചു.

സോഷ്യൽ മീഡിയയിൽ വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചതിന് വിജേഷിനെതിരെ മുൻപും നടപടികൾ സ്വീകരിച്ചിട്ടുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories