Share this Article
News Malayalam 24x7
അതിർത്തി കടത്തുന്നത് റിയ, പണമിടപാട് ഘാന സ്വദേശി വിക്ടർ വഴി; അന്താരാഷ്ട്ര ലഹരിമരുന്ന് സംഘത്തെ പിടികൂടി കേരള പൊലീസ്
വെബ് ടീം
posted on 31-08-2026
1 min read
MDMA RIYA

കാസർഗോഡ്: എംഡിഎംഎ കേസിൽ അന്താരാഷ്ട്ര ലഹരിമരുന്ന് ഇടപാട് സംഘത്തെ പിടികൂടി കാലിക്കടവ് പൊലീസ്. ലഹരി മരുന്ന് കേരളത്തിൻ്റെ അതിർത്തി കടത്തുന്നത് ഗുജറാത്ത് സ്വദേശിനി റിയ ഖാനാണെന്നും പണം ഇടപാട് നടത്തുന്നത് ഘാന സ്വദേശി വിക്‌ടറാണെന്നുമാണ് പൊലീസിൻ്റെ നിഗമനം. കാലിക്കടവിൽ നിന്ന് 139.290 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിലാണ് ഇരുവരെയും കേരള പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിൽ ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്.

ജില്ലാ പൊലീസ് മേധാവി നിധിൻ രാജ് ഐപിഎസിൻ്റെ മേൽനോട്ടത്തിലും കാഞ്ഞങ്ങാട് ഡിവൈഎസ്‌പി അനിൽ കുമാർ എം. വി യുടെ നേതൃത്വത്തിലുമുള്ള 17 അംഗ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. കേസിലെ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീർ കെ (33) എന്നയാളെ ഈ മാസം 19-ാം തീയതി അമ്പലത്തറയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories