മലപ്പുറം: കുറ്റിപ്പുറത്ത് കുട്ടികളെ കാണണം എന്നാവശ്യപ്പെട്ട് യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. തമിഴ്‌നാട് സ്വദേശിയെന്ന് സംശയിക്കുന്ന യുവാവാണ് പ്രദേശവാസികളെയും അധികൃതരെയും പരിഭ്രാന്തിയിലാക്കി ടവറിന് മുകളിൽ നിലയുറപ്പിച്ചിരിക്കുന്നത്.
മക്കളെ തന്റെ മുന്നിൽ എത്തിച്ചാൽ മാത്രമേ താഴെയിറങ്ങൂ എന്ന നിലപാടിലാണ് ഇയാൾ. യുവാവ് തിരയുന്ന കുട്ടികൾ നിലവിൽ മലപ്പുറത്തുള്ള ശാന്തി ഭവനിലാണുള്ളതെന്ന് അധികൃതർ പറയുന്നത്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും ഉടൻതന്നെ സംഭവസ്ഥലത്തെത്തി. യുവാവിനെ സുരക്ഷിതമായി താഴെയിറക്കുന്നതിന്റെ ഭാഗമായി ശാന്തി ഭവനിലുള്ള കുട്ടികളെ സംഭവസ്ഥലത്ത് എത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)