കോഴിക്കോട് കോര്‍പ്പറേഷന്‍ കുറ്റിച്ചിറ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ഐഎന്‍എല്ലിന്റെ ടി.ടി ജംഷീന സ്ഥാനാര്‍ഥിയാകും. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍ കോവിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
ഫാത്തിമ തഹ്‌ലിയ രാജിവെച്ചതിനെ തുടര്‍ന്നാണ് കുറ്റിച്ചിറ ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. പേരാമ്പ്ര മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഫാത്തിമ തഹ്‌ലിയ നിയമസഭയിലേക്ക് എത്തിയതിന് പിന്നാലെയാണ് രാജിവെച്ചത്.