Share this Article
News Malayalam 24x7
പൊടിയാടിയിൽ ബസ്സും ടിപ്പറും കൂട്ടിയിടിച്ചു; ടിപ്പർ ഡ്രൈവർ മരിച്ചു, 21 പേർക്ക് പരിക്ക്
വെബ് ടീം
posted on 15-05-2026
1 min read
accident

പത്തനംതിട്ട: തിരുവല്ല-കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസ് യാത്രക്കാരായ 21 പേർക്ക് പരിക്ക്.ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പൊടിയാടി ജങ്ഷനും പുളുക്കിഴ് പാലത്തിനും ഇടയിൽ ആയിരുന്നു അപകടം.തിരുവല്ല ഭാഗത്തുനിന്നും കായംകുളത്തേക്ക് പോയ അനിഴം ബസ്സും എതിർദിശയിൽനിന്ന് വന്ന ടിപ്പറും തമ്മിലാണ് കൂട്ടിയിടിച്ചത്.

ടിപ്പറിന്റെ ക്യാബിനിൽ ഡ്രൈവർ സന്ദീപ് കുടുങ്ങിപ്പോയിരുന്നു. തുടർന്ന് ജെസിബി ഉപയോഗിച്ച് ക്യാബിൻ പൊളിച്ച ശേഷമാണ് അദ്ദേഹത്തെ പുറത്തെടുക്കാനായത്.ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സന്ദീപ് മരിച്ചിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories