പത്തനംതിട്ട അടൂരിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. അടൂർ SN ഹോട്ടൽ, ഡിങ്കന്റെ തട്ടുകട, അമ്മച്ചിക്കട, ഓലപ്പന്തൽ, രാജധാനി, സൺ റൈസ്, പഴങ്കഞ്ഞികട, അൽ റാസി തുടങ്ങിയ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയത്. ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംഘടന നേതാവിന്റെ ഹോട്ടലിൽ നിന്നാണ് ഏറ്റവും കൂടുതൽ പഴകിയ ഭക്ഷണസാധനം പിടികൂടിയത്. '