Share this Article
News Malayalam 24x7
ടോള്‍ നിരക്ക് ഉയർത്താൻ ഹൈക്കോടതിയുടെ വിലക്ക്
Paliyekkara Toll

പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ നിരക്ക് ഉയർത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ തടയിടൽ. സെപ്റ്റംബർ ഒന്നിന് ടോൾ നിരക്ക് ഉയർത്തുമെന്ന കരാർ കമ്പനിയുടെ അറിയിപ്പ് ഹൈക്കോടതി അനുമതി ലഭിക്കാത്തതിനെ തുടർന്ന് നടപ്പിലായില്ല. ഇതോടെ ഈ വർഷം പുതിയ നിരക്ക് ഈടാക്കേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചു.

മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാക്കാത്തത് ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപ് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞിരുന്നു. പിന്നീട് ടോൾ പിരിവിന് അനുമതി നൽകിയെങ്കിലും, കഴിഞ്ഞ സെപ്റ്റംബറിൽ ടോൾ നിരക്ക് കൂട്ടാൻ കോടതി അനുവദിച്ചിരുന്നില്ല. ഈ വിധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ വർഷവും നിരക്ക് വർദ്ധിപ്പിക്കാൻ കഴിയാതെ പോയത്.

വർഷംതോറും സെപ്റ്റംബർ ഒന്നിനാണ് പാലിയേക്കരയിൽ ടോൾ നിരക്ക് പുതുക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരുമെന്ന അഭ്യൂഹം നിലനിന്നിരുന്നെങ്കിലും, കോടതി ഉത്തരവ് വന്നതോടെ ഈ വർഷവും നിരക്ക് ഉയർത്താൻ കഴിയില്ലെന്ന് ഉറപ്പായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories