Share this Article
News Malayalam 24x7
പതിനാറുകാരിയെ പാതിരാത്രി വീട്ടിൽ നിന്ന് കൂട്ടികൊണ്ടു പോയി നിര്‍ബന്ധിച്ച് ലഹരി നല്‍കി; രണ്ടുപേർ കൂടി അറസ്റ്റിൽ
വെബ് ടീം
1 hours 10 Minutes Ago
1 min read
midnight

മാനന്തവാടി: പാതിരാത്രിയിൽ പതിനാറുകാരിയെ രക്ഷിതാക്കളറിയാതെ കൂട്ടികൊണ്ടു പോയി നിര്‍ബന്ധിച്ച് ലഹരി നല്‍കിയ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. അഞ്ചുക്കുന്ന്, കല്ല്യാട്ടുംക്കുഴി, ജനീലിയ(19), കണിയാരം, പോത്തനാട്ടില്‍ വീട്ടില്‍, എ.വി. അജിത്ത്(23) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. അജിത്ത് മാനന്തവാടി സ്റ്റേഷനില്‍ ലഹരി കേസടക്കമുള്ളു കേസുകളില്‍ പ്രതിയാണ്. തൃശിലേരി, മുത്തുമാരി, കണ്ണഞ്ചിറ വീട്ടില്‍, റോബിന്‍ കെ. ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസ്, അമല്‍ കൃഷ്ണ(20), കുറ്റിമൂല, കള്ളമ്പറമ്പില്‍, കെ.വി. ജിതിന്‍(22), എടവക, ചാമാടിപൊയില്‍, ചിറക്കല്‍ സി. അജിത്കുമാര്‍(23) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

ഈ മാസം പന്ത്രണ്ടിന് അര്‍ദ്ധരാത്രിയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടികൊണ്ടുപോയത്. നിര്‍ബന്ധിച്ച് മദ്യം നല്‍കുകയും സിഗരറ്റ് വലിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ നിലയില്‍ കുട്ടിയെ അമലിനൊപ്പം കണ്ടെത്തി. പിന്നീട് കേസെടുത്ത മാനന്തവാടി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖ്, മാർ ഉൾപ്പെടെയുള്ള പൊലീസുകാരാണ് പ്രതികളെ പിടികൂടിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories