Share this Article
News Malayalam 24x7
അഗതി മന്ദിരത്തിലെ ലൈംഗികാതിക്രമം; പുന്നപ്രയിലെ ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ
വെബ് ടീം
1 hours 41 Minutes Ago
1 min read
MATHEW ALBIN

ആലപ്പുഴ: അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമത്തിൽ സ്ഥാപന ഉടമ അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിനാണ് അറസ്റ്റിലായത്. പുന്നപ്ര പൊലീസാണ് മാത്യു ആൽബിനെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ ജീവനക്കാരി നൽകിയ പരാതിയിലാണ് അറസ്റ്റ്.സ്ഥാപനത്തിൽ നഴ്സായി ജോലി ചെയ്യുന്ന 25കാരിക്ക് നേരെയാണ് ലൈംഗികാതിക്രമ ശ്രമമുണ്ടായത്. പരാതി നൽകിയതിനെ തുടർന്ന് വധഭീഷണി മുഴക്കിയെന്നും പരാതി പിൻവലിക്കാൻ പണം വാഗ്ധാനം ചെയ്തെന്നും പരാതിക്കാരി പറഞ്ഞിരുന്നു.

നേരത്തെ, പരാതി ഉന്നയിച്ച ജീവനക്കാരിയെ ബ്രദർ മാത്യു ആൽബിൻ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു. ഇത്ര വലിയ പെണ്ണുകേസ് ഉണ്ടായിട്ടും തന്നെ തേടി ആരും വന്നില്ലെന്നും ചെന്നിത്തലയെ നേരിൽ കണ്ടെന്നുമാണ് ഫോൺ സംഭാഷണത്തിൽ മാത്യു ആൽബിൻ അവകാശപ്പെട്ടിരുന്നത്. 5 പേരെ കൊല്ലാനുണ്ടെന്നും ആദ്യം ശാന്തി ഭവനിൽ മാനേജർ ആയിരുന്ന ശരത്തിനെ കൊലപ്പെടുത്തുമെന്നും സംഭാഷണത്തിൽ മാത്യൂ ആൽബിൻ ഭീഷണിപ്പെടുത്തുന്നുണ്ട്. ജാമ്യം കിട്ടിയ ശേഷം പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുമെന്ന ഭീഷണിയോടെയാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.

ആല്‍ബിന്റെ ആലപ്പുഴ പുന്നപ്രയിലുള്ള ശാന്തി ഭവന്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ആലപ്പുഴ കഞ്ഞിപ്പാടം സ്വദേശിനിയായ യുവതി ആല്‍ബിന്റെ ശാന്തി ഭവനില്‍ ജോലിക്ക് എത്തുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories