Share this Article
News Malayalam 24x7
യുകെയിലെ ഉപരിപഠനത്തിന് വീസ വൈകി; 25കാരി വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ
വെബ് ടീം
11 hours 3 Minutes Ago
1 min read
anjana

തിരുവനന്തപുരം പൂവച്ചലില്‍ യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂവച്ചല്‍ മുളമൂട് ബി.എസ് ഭവനില്‍ ബാബു, സിന്ധു ദമ്പതികളുടെ മകള്‍ അഞ്ജനയാണ് (25) മരിച്ചത്. യു.കെ.യില്‍ ഉപരിപഠനത്തിന് വീസ വൈകിയതിന്‍റെ പ്രയാസമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം. യു.കെ.യിലുള്ള സഹോദരന്‍റെ കൂടെ പഠനത്തിനായി തയാറെടുപ്പുകള്‍ നടത്തിയെങ്കിലും യാത്രാ തടസമുണ്ടായി.  യാത്ര വൈകുന്നതിലെ മനോവിഷമം കാരണം ജീവനൊടുക്കിയെന്നാണ് കാട്ടാക്കട പൊലീസിന്‍റെയും പ്രാഥമിക നിഗമനം. 

ഡോക്ടർ അസിസ്റ്റന്റ് കോഴ്സ് പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു അഞ്ജന.

മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് അമ്മ വിളിക്കുകയും യാതൊരു പ്രതികരണവുമില്ലാതെ വന്നതോടെ വാതിൽ ചവിട്ടിതുറക്കുകയുമായിരുന്നു.ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൾ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories