Share this Article
News Malayalam 24x7
പമ്പ നദിയിൽ ജലനിരപ്പ് താഴ്ന്നു; ശബരിമല തീര്‍ത്ഥാടകര്‍ക്ക് അതീവ ജാഗ്രത നിർദ്ദേശം
Water Level Recedes in Pamba River

ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനാലും ശബരിമല തീർത്ഥാടകർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും അതീവ ജാഗ്രതാ നിർദ്ദേശം നൽകി. നിറപുത്തരി പൂജകൾക്കായി സന്നിധാനം നട തുറക്കുന്ന വേളയിലാണ് മഴക്കെടുതിയും പ്രളയസമാനമായ സാഹചര്യവും നിലനിൽക്കുന്നത്.

പമ്പാ നദി കരകവിഞ്ഞൊഴുകുന്നതിനാൽ ഭക്തർ പമ്പയിൽ ഇറങ്ങുന്നതിനും സ്നാനം ചെയ്യുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലാഹ ഉൾപ്പെടെയുള്ള മലയോര പാതകളിൽ കനത്ത മഴയെ തുടർന്ന് മണ്ണടിച്ചിലും മരംവീഴ്ചയും ഗതാഗത തടസ്സവും ഉണ്ടായിരുന്നു. ഇവ വെട്ടിമാറ്റി റോഡ് ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും പ്രധാന പാതകളിലെല്ലാം വെള്ളക്കെട്ട് നിലനിൽക്കുകയാണ്.


കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് ഭക്തർ ഈ ദിവസങ്ങളിലെ ശബരിമല യാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു. തീർത്ഥാടകരുടെ വാഹനങ്ങൾ പമ്പയിലെത്തിക്കുന്നതിന് റൂട്ട് ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളും വയോധികരുമായി എത്തുന്നവർ പ്രത്യേക സുരക്ഷ പാലിക്കണമെന്നും ജലാശയങ്ങൾക്ക് സമീപം ജാഗ്രത പുലർത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories