Share this Article
News Malayalam 24x7
പൊലീസ് സ്റ്റേഷനുമുന്നിലെ ED ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസ് ഒത്താശ ലഭിച്ചെന്ന് റിപ്പോർട്ട്
Special Branch Probes Onam Event at Museum Police Station Involving ED Case Accused

തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഓണമാഘോഷിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. 10.20നാണ് പ്രതികള്‍ സ്റ്റേഷനിലെത്തുന്നത്. എസ്എച്ച്ഓ പ്രാശാന്ത് സ്ഥലത്തെത്തിയത് 11 മണിക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രതികള്‍ ഊഞ്ഞാലാടുന്നതും ചെണ്ടയെടുത്ത് കൊട്ടുന്നതുമൊക്കെ പൊലീസുകാര്‍ കാണുന്നുണ്ടെന്നത് ദൃശ്യങ്ങളില്‍ കാണാമെന്നും എന്നാല്‍ തടയാന്‍ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് നടപടിക്കായി ഐജിക്ക് വിശദമായ റിപ്പോര്‍ട്ട് കമീഷണര്‍ കൈമാറും. പ്രതികളുടെ 

ജാമ്യം റദ്ദാക്കാന്‍ തിങ്കളാഴ്ച സെഷന്‍സ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കും. ഐജിയുടെയും എഡിജിപിയുടെയും പരിശോധനക്ക് ശേഷമായിരിക്കും നടപടി.മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലാണ് CPIM നേതാവ് ഐ.പി ബിനു ഉള്‍പ്പടെയുള്ള പ്രതികള്‍ ഓണാഘോഷം നടത്തിയത്. കേസില്‍ ഒപ്പിടാനെത്തിയതായിരുന്നു പ്രതികള്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ ഐ.പി ബിനു പങ്കുവെച്ചിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories