Share this Article
News Malayalam 24x7
മുഖ്യമന്ത്രി ആകാനുള്ള സതീശൻ്റെ മോഹം വിലപ്പോകില്ല വി.ഡി സതീശനെതിരെ വീണ്ടും പോസ്റ്റർ
Posters Against VD Satheesan Surface in Muvattupuzha

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മൂവാറ്റുപുഴ വെള്ളൂർക്കുന്നം ജങ്ഷനിലാണ് സതീശനെതിരെ രൂക്ഷമായ വിമർശനങ്ങളുയർത്തി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

'പി.ആർ. വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളെ തള്ളിപ്പറഞ്ഞ് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ മോഹം വിലപ്പോകില്ല' എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലി’ എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


കഴിഞ്ഞ ദിവസം മൂവാറ്റുപുഴ മണിയംകുളം ജങ്ഷനിൽ വി.ഡി. സതീശന് അനുകൂലമായി ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ഉയർന്നുവന്നിരിക്കുന്നത്. കോൺഗ്രസിനുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി തർക്കങ്ങൾ സജീവമാകുന്നതിന്റെ ലക്ഷണമായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സംഭവത്തെ തുടർന്ന് പോസ്റ്ററുകൾ അധികൃതർ നീക്കം ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories