നിയമസഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. എക്സിറ്റ് പോളുകളിൽ വ്യക്തമായ മുൻതൂക്കം ലഭിച്ചതോടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി നിർണ്ണയത്തിലും ചർച്ചകൾ സജീവമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ പ്രവർത്തകരും നേതാക്കളും ഏറെ ആവേശത്തിലാണ്. സീറ്റുകളുടെ കാര്യത്തിൽ വൻ മുന്നേറ്റമാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളും കോൺഗ്രസിനുള്ളിൽ സജീവമായത്. ഹൈക്കമാൻഡ് ഏത് തീരുമാനമെടുത്താലും അത് ജനവികാരത്തിന് അനുകൂലമായിരിക്കുമെന്നും, അർഹതപ്പെട്ടത് ലീഗിന് ലഭിക്കുമെന്നും ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് നേതൃത്വവും എക്സിറ്റ് പോൾ ഫലങ്ങളിൽ വലിയ ആത്മവിശ്വാസത്തിലാണ്. വലിയ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കാനാകുമെന്നാണ് കോൺഗ്രസിന്റെ ഉറച്ച വിശ്വാസം. 85 സീറ്റുകൾക്ക് മുകളിൽ ലഭിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്തായാലും തിരഞ്ഞെടുപ്പ് ഫലങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് മുന്നണികൾ.