Share this Article
News Malayalam 24x7
സഭയിൽ ഇത്തവണ 11 വനിതാ എംഎൽഎമാർ
11 Women MLAs Make History in Kerala Legislative Assembly

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ സ്വന്തമാക്കി യുഡിഎഫ് ചരിത്ര വിജയം കുറിക്കുമ്പോൾ ശ്രദ്ധേയമാകുന്നത് സഭയിലെത്തുന്ന പതിനൊന്ന് വനിതാ എം.എൽ.എമാരുടെ സാന്നിധ്യമാണ്. അധികാരത്തിലേറാൻ തയ്യാറെടുക്കുന്ന യുഡിഎഫിന് കരുത്തേകുന്നത് ഈ വനിതാ സാന്നിധ്യമാണ്.

പെൺ താരകങ്ങളായി ഒൻപത് യുഡിഎഫ് വനിതകളും രണ്ട് എൽഡിഎഫ് വനിതകളുമാണ് ഇത്തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ മുട്ടുകുത്തിച്ചാണ് പലരും സഭയിലെത്തുന്നത്. യുഡിഎഫ് സ്ഥാനാർത്ഥികളായ ഉഷാ വിജയൻ (മാനന്തവാടി), കെ.കെ. രമ (വടകര), ഫാത്തിമ തഹ്ലിയ (പേരാമ്പ്ര), വിദ്യാ ബാലകൃഷ്ണൻ (ഏലത്തൂർ), ഉമാ തോമസ് (തൃക്കാക്കര), ഷാനിമോൾ ഉസ്മാൻ (അരൂർ), രമ്യ ഹരിദാസ് (ചെറിയൻ), ബിന്ദു കൃഷ്ണ (കൊല്ലം), കെ.എ. തുളസി (കോങ്ങാട്) എന്നിവരാണ് വിജയിച്ചു കയറിയത്. എൽഡിഎഫ് സ്ഥാനാർത്ഥികളായ ഒ.എസ്. അംബികയും ഗീതാ ഗോപിയും വിജയിച്ച് സഭയിലെത്തും.സന്തോഷകരമായ ഈ ചരിത്രനേട്ടം കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്നാണ് പൊതുപ്രവർത്തകരുടെ പ്രതീക്ഷ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories