Share this Article
News Malayalam 24x7
മഴ ശക്തമാകാന്‍ സാധ്യത; 4 ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്
rain

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് സംസ്ഥാനത്തെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

നാളെ ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കാനാണ് സാധ്യത. തെക്കൻ കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാൻ കാരണമായിരിക്കുന്നത്. ഇതിന്റെ സ്വാധീനഫലമായി മെയ് 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും.


മഴയോടൊപ്പം തന്നെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വേനൽ ചൂടിൽ നിന്ന് ആശ്വാസമേകി എത്തിയ മഴ വരും ദിവസങ്ങളിലും സജീവമായി തുടരുമെന്നാണ് പ്രവചനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories