Share this Article
News Malayalam 24x7
കാലിഫോര്‍ണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ടതില്‍ സുഹൃത്ത് അനില അറസ്റ്റിൽ
California Malayalee Women Murde

അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മില്‍പീറ്റസില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. തൃശൂര്‍ മണ്ണുത്തി സ്വദേശി അഞ്ജന ഹരി, തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യു എന്നിവരാണ് ഒരേ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയല്‍ക്കാരിയും സുഹൃത്തുമായ കോട്ടയം സ്വദേശിനി അനിലയെ മില്‍പീറ്റസ് പൊലീസ് അറസ്റ്റ് ചെയ്തു. മില്‍ക്രീക്ക് അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് അഞ്ജനയെ അനില കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന ദൃക്‌സാക്ഷികളുടെ മൊഴിയെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് ആന്‍ മേരിയെ ഫ്‌ലാറ്റിനുള്ളില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. അടുത്ത സുഹൃത്തുക്കളായിരുന്ന മൂവരും കഴിഞ്ഞ ദിവസം ഓണാഘോഷത്തില്‍ ഒന്നിച്ച് പങ്കെടുത്തിരുന്നതായും കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും മില്‍പീറ്റസ് പൊലീസ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories