Share this Article
News Malayalam 24x7
ഖാര്‍ഗ് ദ്വീപ് തകര്‍ക്കുന്ന AI വിഡിയോയുമായി ട്രംപ്
Donald Trump Shares AI-Generated Video Targeting Kharg Island

ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ സംസ്‌കരണ- വിതരണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് തകര്‍ക്കുന്ന രീതിയിലുള്ള എഐ നിര്‍മ്മിത ദൃശ്യങ്ങള്‍  സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലറാക് ദ്വീപ് ആക്രമണത്തിനു പിന്നാലെയാണ്  വീഡിയോ ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍പങ്കുവച്ചത്. ഇറാനെ ഭയപ്പെടുത്തലാണോ, അതോ അടുത്ത ആക്രമണ ലക്ഷ്യം ഖാര്‍ഗ് ആണോ എന്ന് ട്രംപ് പ്രതികരിച്ചിട്ടില്ല. ചിത്രം മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. യുദ്ധത്തില്‍ തോറ്റതോടെ ട്രംപ് വീഡിയോ പുറത്തുവിട്ട് തൃപ്തി അടയുകയാണെന്ന പരിഹാസവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories