Share this Article
News Malayalam 24x7
നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 900 കടന്നു, കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു
Nepal Flash Floods

നേപ്പാളിലെ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 900 കടന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാണാതായവരുടെ എണ്ണം 4,000 കടന്നു. രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, വെള്ളപ്പൊക്കം കനത്ത നാശം വിതച്ച ജില്ലകളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. കാണാതായ മലയാളികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കണ്ടെത്താനുള്ളവരില്‍ 275 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. നേപ്പാളിലെ ആറോളം ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളിലായി കുറഞ്ഞത് 900 ത്തിലേറെ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories