Share this Article
News Malayalam 24x7
ഇറാനെതിരെ രണ്ടാം ഘട്ട ഉപരോധത്തിന് അമേരിക്ക
US Imposes Second Phase of Sanctions Against Iran

ഇറാനെതിരെ രണ്ടാം ഘട്ട ഉപരോധത്തിന് അമേരിക്ക. ആഴ്ചതോറും പുതിയ ഉപരോധങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട്ബസന്റ് വ്യക്തമാക്കി.ഇറാനുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കുക, അല്ലെങ്കില്‍ ഉപരോധങ്ങള്‍ നേരിടുക എന്ന സന്ദശമാണ് അമേരിക്ക നല്‍കുന്നത്.ജി- 20 ധനമന്ത്രിമാരെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരെയും ഇക്കാര്യം അറിയിക്കുമെന്ന് ബസന്റ് പറഞ്ഞു.ചൈനീസ് കമ്പനികളെ ലക്ഷ്യം വയ്ക്കാതെ  ഉപരോധം ഉപരോധം വിജയിക്കില്ലെന്ന വിമര്‍ശനത്തെ ബസന്റ് തള്ളി.ഇറാന്‍ തുറമുഖങ്ങളെ അമേരിക്ക ഉപരോധിച്ചതോടെ ചൈനയുടെ ഇറാനിയന്‍ എണ്ണ വാങ്ങല്‍ തടസ്സപ്പെട്ടു. ടാങ്കറുകളില്‍ സൂക്ഷിക്കുന്ന ഇറാനിയന്‍ എണ്ണയുടെ അളവ് കുറഞ്ഞുവരികയാണെന്നും ബസന്റ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories