ആപ്പിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍ നിന്ന് ടിം കുക്ക് പടിയിറങ്ങി. ഏകദേശം 15 വര്‍ഷത്തോളം ആപ്പിളിനെ നയിച്ച ശേഷമാണ് ഈ പടിയിറക്കം. 2011 ഓഗസ്റ്റില്‍ സ്റ്റീവ് ജോബ്‌സ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ടിം കുക്ക് ചുമതലയേറ്റിരുന്നത്. ടിം കുക്കിന്റെ കാലയളവില്‍ ആപ്പിളിന്റെ വിപണി മൂല്യം വലിയ രീതിയില്‍ വര്‍ദ്ധിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കാലയളവില്‍ കമ്പനിയുടെ ഓഹരി വിലയും ഏകദേശം ഇരുപത്തിയഞ്ചിരട്ടിയോളം ഉയര്‍ന്നു. ആപ്പിളിന്റെ മാക് കമ്പ്യൂട്ടര്‍ വിഭാഗത്തെ നവീകരിക്കുന്നതിലും ആപ്പിളിന്റെ സ്വന്തം ചിപ്പുകള്‍ വികസിപ്പിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചത് ടിം കുക്ക് ആണ്.തന്റെ വിജയങ്ങള്‍ക്കെല്ലാം കാരണം ഒപ്പമുള്ള ടീം ആണെന്ന് ടിം കുക്ക് ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. സിഇഒ സ്ഥാനമൊഴിയുമെങ്കിലും ടിം കുക്ക് ആപ്പിളിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരും. ആപ്പിളിന്റെ പുതിയ സി.ഇ.ഒ ആയി ജോണ്‍ ടെര്‍ണസ് ചുമതലയേറ്റു.