Share this Article
News Malayalam 24x7
നേപ്പാള്‍ മിന്നല്‍ പ്രളയം; മരണം 1200 കടന്നു
Nepal Flash Flood

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 1200 കടന്നു. കാണാതായ നാലായിരത്തോളം പേര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇതുവരെ 11,993 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവരില്‍ ഇന്ത്യയടക്കമുള്ള രാജ്യത്ത് നിന്നുള്ള വിദേശികളുമുണ്ട്. ത്രിശൂലി നദിയിലെ ജലവൈദ്യുതി പദ്ധതികളുടെ തുരങ്കങ്ങളില്‍ കുടുങ്ങിയ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചിലും തുടരുന്നുണ്ട്. അതിനിടെ നേപ്പാളിലെ മൂന്ന് പ്രധാന നദികളിലെ ജലനിരപ്പ് ഉയര്‍ന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. 

സിന്ധുലി ജില്ലയിലെ സണ്‍ കോശി, ഗൂര്‍ഖയിലെ ബുധി ഗന്ധകി, ദാദല്‍ദുരയിലെ മഹാകാളി നദികളിലാണ് ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്നത്. രാജ്യത്തിന്റെ മധ്യ, പടിഞ്ഞാറന്‍, കിഴക്കന്‍ മേഖലകളില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാളിലേക്ക് ഇന്ത്യ തുടര്‍ച്ചയായി സഹായമെത്തിക്കുന്നുണ്ട്. ദുരിതാശ്വാസ, രക്ഷാ സഹായങ്ങളുമായി ഇന്ത്യയിലെ അഞ്ചാമത്തെ വിമാനം ഇന്ന് നേപ്പാളിലേക്ക് പുറപ്പെട്ടു. പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിച്ച 11 അംഗ രക്ഷാ സംഘവും 5.5 ടണ്‍ അവശ്യ മരുന്നുകളും വിമാനത്തിലുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories