നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 1200 കടന്നു. 4200ലധികം ആളുകളെ കാണാതായതാണ് റിപ്പോര്‍ട്ട്. ഇതില്‍ 561 പേര്‍ വിദേശികളാണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാണാതായവരില്‍ ഇന്ത്യയടക്കമുള്ള രാജ്യത്ത് നിന്നുള്ള വിദേശികളുമുണ്ട്. കാണാതായ മലയാളികളെ കുറിച്ചും വിവരമില്ല. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള നാലംഗ മലയാളി കുടുംബത്തെ ഇനിയും കണ്ടെത്താനായില്ല. ഇതുവരെ 12,000 ത്തിനടുത്ത് ആള്‍ക്കാരെ രക്ഷിച്ചു. ടിബറ്റ് ഭാഗത്തും മരണസംഖ്യ ഉയരുകയാണ്. മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. 541 പേരെ കാണാതായായും റിപ്പോര്‍ട്ടുണ്ട്. ത്രിശൂലി നദിയിലെ ജലവൈദ്യുതി പദ്ധതികളുടെ തുരങ്കങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. ഇതുവരെ നേപ്പാളില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികളും ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാളിലേക്ക് ഇന്ത്യ തുടര്‍ച്ചയായി സഹായമെത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള 11 അംഗ വിദഗ്ധ സംഘം കൂടി തെരച്ചലിനായി നേപ്പാളില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെയും ഫോറന്‍സിക് വിദഗ്ധര്‍മാരെയും അയക്കാന്‍ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചു.