റാനില്‍ വിവാഹ ചടങ്ങ് നടക്കുകയായിരുന്ന വീടിന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അന്വേഷണം ആരംഭിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. വ്യക്തമായ വിവരങ്ങള്‍ അറിയാനായി അന്വേഷണം നടത്തുന്നുണ്ടെന്നും, യുഎസ് സൈന്യത്തിന് എപ്പോഴെങ്കിലും തെറ്റുപറ്റിയാല്‍ അതില്‍ നിന്ന് പഠിച്ച് തിരുത്തുകയാണ് പതിവെന്നും വാന്‍സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിന്റെ തീരത്തുള്ള സിറിക് കൗണ്ടിയിലെ കുഹെസ്തക് ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 22-കാരിയും മരിച്ചതോടെ മരണസംഖ്യ അഞ്ചായി ഉയര്‍ന്നു. നാലു വയസ്സുള്ള കുട്ടിയുള്‍പ്പെടെ കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.