Share this Article
News Malayalam 24x7
വിശദീകരണവുമായി കാന്തപുരം; സ്ത്രീകള്‍ക്ക് തങ്ങള്‍ രണ്ടാം സ്ഥാനം കൊടുത്തു എന്ന് പറയുന്നത് ശരിയല്ല
Kanthapuram AP Aboobacker Musliyar

സ്ത്രീവിരുദ്ധ പരാമര്‍ശ വിഷയത്തില്‍ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീകള്‍ക്ക് തങ്ങള്‍ രണ്ടാം സ്ഥാനം കൊടുത്തു എന്ന് പറയുന്നത് ശരിയല്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. സമസ്തയുടെ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പഠനവും താമസവും സൗകര്യങ്ങളും സൗജന്യമായി നല്‍കുന്നു. ഇന്ത്യയുടെ പല ഭാഗത്ത് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തങ്ങളുടെ വെവ്വേറ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സ്ത്രീകളെ കുഴിച്ച് മൂടണമെന്ന് പറയുന്നവരല്ല തങ്ങള്‍. ഇസ്ലാമില്‍ അങ്ങനെ പറയുന്നില്ല എന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories