Share this Article
News Malayalam 24x7
നേപ്പാൾ പ്രളയം: രക്ഷാദൗത്യം തുടർന്ന് ഇന്ത്യൻ സംഘം; മരണസംഖ്യ ഉയരുന്നു
Nepal Flash Floods

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 1,290 കടന്നു. 5,000ത്തിലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഇതുവരെ 12,000 ത്തിലധികം ആളുകളെയാണ് രക്ഷപ്പെടുത്തിയത്. ത്രിശൂലി നദിയിലെ ജലവൈദ്യുതി പദ്ധതികളുടെ തുരങ്കങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ ഇന്ത്യക്കാരെ ആരെയും രക്ഷിച്ചിട്ടില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ രക്ഷാദൗത്യ സംഘങ്ങള്‍ തിരച്ചില്‍ തുടരുന്നു എന്ന് നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ നവീന്‍ ശ്രീവാസ്തവ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories