സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി നാളെ മുതല്‍ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ രണ്ട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വെള്ളിയാഴ്ച്ച നാല് ജില്ലകളിലും മഞ്ഞ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച്ച വരെ മഴ തുടരാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവാസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമായിരിക്കും മഴ ശക്തമാകുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.