Share this Article
News Malayalam 24x7
ദുബായ്-ടെൽ അവീവ് വിമാനത്തിൽ അട്ടിമറി നീക്കം: അന്വേഷണ റിപ്പോർട്ട് പുറത്ത്
Investigation Report Released Regarding Flight Security Incident

ദുബായില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്‌ളൈ ദിബായ് വിമാനത്തിലെ ആക്രമണത്തില്‍ സഹ പൈലറ്റ് ഹമാം അല്‍ ഹമാമി ലക്ഷ്യമിട്ടത് വിമാനം ഇടിച്ചിറക്കാനെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിലെ ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാനായിരുന്നു പദ്ധതി എന്ന് യുഎഇയുടെ അന്വേഷണ റിപ്പോര്‍ട്ട്. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതി പദ്ധതി തയ്യാറാക്കിയതെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിഗമനം. 2017 ഓസ്‌ട്രേലിയന്‍ പഠനകാലം മുതല്‍ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനാണ് ഇയാളെന്നും യുഎഇയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണവും പ്രചോദനമായെന്നും യുഎഇ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories