Share this Article
News Malayalam 24x7
രാഹുൽ ഗാന്ധിക്കെതിരായ പരാമർശം: ബിജെപി നേതാവ് ആർ. ശ്രീലേഖക്കെതിരെ കേസ്
 R. Sreelekha

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി നേതാവ് ആര്‍. ശ്രീലേഖക്കെതിരെ കേസെടുത്തു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനുള്ള വകുപ്പാണ് ചുമത്തിയത്. ബിഎന്‍എസ് 192 പ്രകാരം ജാമ്യം ലഭിക്കാവുന്നതാണ്  കുറ്റം. ഒരു വര്‍ഷം വരെ തടവ്, അല്ലെങ്കില്‍ പിഴ, അല്ലെങ്കില്‍ രണ്ടും കൂടി ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുല്‍ ഗാന്ധി ദില്ലിയില്‍ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പ്രസംഗം. പുനലൂരില്‍ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിലായിരുന്നു ശ്രീലേഖയുടെ വിവാദപരാമര്‍ശം. തിരുവനന്തപുരത്തും ശ്രീലേഖക്കെതിരെ സമാന പരാതി നല്‍കിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories