ജനങ്ങളുടെ സന്തോഷ സൂചിക ഉയർത്താൻ ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ‘ആനന്ദം’ എന്ന പേരിൽ പുതിയ വിഭാഗം രൂപീകരിക്കുന്നു. എല്ലാ പഞ്ചായത്തുകളിലും അംഫി കോർണറുകളും ഹാപ്പിനസ് സെന്ററുകളും സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം. ഭൂട്ടാന്റെ ‘ഗ്രോസ് നാഷണൽ ഹാപ്പിനസ്’ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ക്ഷേമ-വികസന പദ്ധതികൾ ജനങ്ങളുടെ സന്തോഷത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് വിലയിരുത്താനും പുതിയ വിഭാഗം ലക്ഷ്യമിടുന്നു. ഭാവിയിൽ ഇത് പ്രത്യേക വകുപ്പായി മാറ്റാനും സർക്കാരിന് ആലോചനയുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തും സന്തോഷ സൂചിക ലക്ഷ്യമിട്ട് ചില നടപടികൾ സ്വീകരിച്ചിരുന്നു.