Share this Article
News Malayalam 24x7
മാസപ്പടിക്കേസ്: സർക്കാരിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും നിലപാടിൽ വിമർശനവുമായി ജിന്റോ ജോൺ
Jinto John

മാസപ്പടി കേസിൽ സർക്കാരിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും അനാവശ്യമായ പരിഗണനയോ സംരക്ഷണമോ നൽകരുതെന്നും, മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തും പ്രതിപക്ഷത്തായിരുന്നപ്പോഴും നേതാക്കൾ നേരിട്ട രാഷ്ട്രീയ വേട്ടയാടലുകൾ പുതിയ ഭരണാധികാരികൾ മറക്കരുതെന്നും കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ പേരിൽ കൂടിയാണ് ഈ വിജയം നേടിയതെന്നും, മൂന്ന് അന്വേഷണ സംഘങ്ങൾ തെളിവില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹത്തെ വേട്ടയാടി സിബിഐ അന്വേഷണത്തിലേക്ക് തള്ളിവിട്ട ചരിത്രം പുതിയ നേതൃത്വം വിസ്മരിക്കരുതെന്നും അദ്ദേഹം കുറിക്കുന്നു. മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന് അമിതമായ സാവകാശം നൽകുന്നത് സംശയങ്ങൾക്ക് ഇടവരുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വന്തം പാർട്ടിക്കോട്ടകളിൽ പോലും ന്യായീകരണമില്ലാത്ത മാസപ്പടിക്കാരെ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത് ആത്മഹത്യാപരമാണെന്നും, മുൻ സർക്കാരിന്റെ വിദൂര സാമ്യങ്ങൾ പോലും പുതിയ ഭരണത്തിൽ ഉണ്ടാകരുതെന്നും ജിൻ്റോ ജോൺ വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories