Share this Article
News Malayalam 24x7
വാട്സ്ആപ്പ് ലൊക്കേഷൻ വഴി അന്വേഷണം, കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; അബ്ദുല്‍ സമദ് കസ്റ്റഡിയില്‍
വെബ് ടീം
7 hours 40 Minutes Ago
1 min read
anumol

കോഴിക്കോട് തൊട്ടിൽപാലത്തു നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി. പാലക്കാട്  പുതുശേരിയിൽ നിന്നാണ് തൊട്ടിൽപാലം പൊലീസ് സംഘം അനുമോളെയെും സുഹൃത്ത് വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും കസ്റ്റഡിയിലെടുത്തത്. ഇവിടെ വീട് വാടകയ്ക്ക് എടുത്തു താമസിച്ചു വരികയായിരുന്നു. അബ്ദുൾ സമദിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു ഫലവത്തായത്.

22 നു  അനുമോളുടെ കുടുംബം നൽകിയ ഹെബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു ഇരുവരെയും കണ്ടെത്തിയത്. കൗൺസിലിങിനു ശേഷം കോടതിയിൽ ഹാജരാക്കും. പത്തുവർഷം മുൻപ് മാരക രോഗത്തെ തുടർന്നു ഭർത്താവിന്റെ കരൾ മാറ്റിവച്ച അനുമോളുടെ തിരോധാനം വലിയ ദൂരൂഹതയുണ്ടാക്കിയിരുന്നു.. കഴിഞ്ഞ അഞ്ചിനു ജോലി ചെയ്യുന്ന തൊട്ടിൽപാലം മൊയിലോത്തറ സ്കൂളിലേക്കു പോയതായിരുന്നു അധ്യാപിക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories